മൂവാറ്റുപുഴ : 2000ത്തിനു മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് നടപ്പിലാക്കാൻ തീരുമാനിച്ച കേന്ദ്രസർക്കാർ നിലപാടില്‍ പ്രതിഷേധിച്ച് ഒക്ടോബർ 15 മുതൽ മൂവാറ്റുപുഴയിലെ വ്യാപാര സ്ഥാപനങ്ങളിൽ രണ്ടായിരത്തിനു മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ലെന്ന് മര്‍ച്ചന്റ്സ് അസോസിയേഷന്.
ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നോട്ടീസ് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങലിന്റെ നേതൃത്വത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പതിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ഗോപകുമാർ കലൂർ, വൈസ് പ്രസിഡന്റ് മഹേഷ് കമ്മത്,കമ്മിറ്റി അംഗങ്ങൾ ആയ ജോർജ് തോട്ടത്തിൽ, സലിം പാലം,ഫൈസൽ പിഎംറ്റി, സുബൈർ കുറ്റിയിൽ യൂത്ത് വിംഗ് പ്രസിഡന്റ് ആരിഫ് പിവിഎം എന്നിവരും പങ്കെടുത്തു.
ഒക്ടോബർ 6 നു വൈകുന്നേരം 3 മണിക്ക് മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു. ധർണ്ണ ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിർവഹിക്കും



